Latest NewsElection NewsIndia

മമതയുടെ സർക്കാരിന് ആയുസ്സ് ഒരു വർഷം കൂടി മാത്രമെന്നു രാഹുൽ സിൻഹ

കൊല്‍ക്കത്ത: ബംഗാളിലെ മമത സര്‍ക്കാരിന് ഒരു വര്‍ഷം വരെ മാത്രമേ ഇനി ആയുസ്സുണ്ടാവുകയുള്ളുവെന്നും അപ്പോളേക്കും സര്‍ക്കാര്‍ താഴെ വീഴുമെന്നും ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ.

‘ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഞാന്‍ കരുതുന്നത്. നിലവിലെ മമതാബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ 2021 വരെ അധികാരത്തിലിരിക്കില്ല
തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പൊലീസിന്റെയും സിഐഡികളുടേയും സഹായത്തിലാണ് നിലവില്‍ ഭരണം മുന്നോട്ട് പോകുന്നത്’ സിൻഹ പറഞ്ഞു.

ബംഗാളിലെ ബിജെപി പ്രവർത്തകരെ തൃണമൂല്‍ വ്യാപകമായി ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ മൂന്ന് എംഎല്‍എമാരും അൻപതിനു മുകളിൽ കൗണ്‍സിലര്‍മാരും കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിൽ രണ്ടു പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്‍റെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിൽ ബിജെപി 42 സീറ്റുകളില്‍ 18 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button