KeralaLatest News

സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം നടത്തിെല്ലന്നും നിയമ നിര്‍മാണത്തിന് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവയുടെ നെഗറ്റീവ് വശം പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും അഭിപ്രായം ആരായുമെന്നും അദ്ദേഹം പറയുകയുണ്ടായി. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം പരിഗണനയിലാണ്. തീവ്രവാദക്കേസുകളില്‍ ചുമത്തുന്ന യുഎപിഎ നിയമം സംസ്ഥാന സര്‍ക്കാരോ പോലീസോ ദുരുപയോഗം ചെയ്തിട്ടില്ല. കേസുകളുടെ എണ്ണം മാത്രം കണക്കിലെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തകരുടെ മേല്‍ യുഎപിഎ ചുമത്തില്ല. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം പരിഗണനയിലാണ്. പ്രളയ ദുരിതാശ്വാസം പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4093.91 കോടി കിട്ടിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button