മകന്റെ ടിസി ലഭിക്കാന്‍ സ്‌കൂളിലെ പാചകക്കാരിയായ അമ്മയ്ക്ക് നല്‍കേണ്ടി വന്നത് ഒരു ലക്ഷം രൂപ. നിലമ്പൂര്‍ പാലുണ്ട ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ മാറാന്‍ തീരുമാനിച്ചതോടെ സൗജന്യ വിദ്യാഭ്യാസമെന്ന വാഗ്ദാനം പിന്‍വലിച്ച് മുന്‍വര്‍ഷങ്ങളിലെ ഫീസ് പലിശ സഹിതം ഈടാക്കുകയായിരുന്നു. പലരില്‍ നിന്നും കടം വാങ്ങിയാണ് എടക്കര പാലേമാട് സ്വദേശി കളപ്പുരയ്കല്‍ പ്രസന്ന തുക സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയത്. സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് പാലുണ്ട ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളില്‍ പ്രസന്ന മകനെ ചേര്‍ത്തത്.
സ്‌കൂള്‍ ജീവനക്കാരി കൂടിയായ അമ്മക്ക്, മകനെ മികച്ച സ്‌കൂളില്‍ പഠിപ്പിക്കുകയെന്ന സ്വപ്നം കൂടിയാണ് സാക്ഷാല്‍കാരമായത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്. പത്താം തരം പൂര്‍ത്തിയാക്കി ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി മകനെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ തീരുമാനിക്കുകായിരുന്നു. എന്നാല്‍ നല്‍കിയ വാഗ്ദാനം പിന്‍വലിച്ച സ്‌കൂള്‍ അധികൃതര്‍ ടിസി നല്‍കണമെങ്കില്‍ 3 വര്‍ഷത്തെ ഫീസും പിഴയും അടക്കമെന്ന് അറിയിച്ചു. പ്രതിസന്ധിയില്‍ അധികൃതര്‍ കൈയൊഴിഞ്ഞപ്പോള്‍ പല നല്ല മനസുകളും സഹായവുമായെത്തിയെങ്കിലും കടം ബാക്കിയാണിവര്‍ക്ക്. ജില്ലാ കലക്ടര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായില്ലെന്ന് പ്രസന്ന പറയുന്നു.
Post Your Comments