തിരുവനന്തപുരം: ട്രെയിനില്‍ നഷ്ടപ്പെടുന്ന വസ്തുക്കള്‍ ഉടമയ്ക്ക് തിരികെ നല്‍കാൻ ഓൺലൈൻ സൗകര്യവുമായി അധികൃതർ. ‘മിസിംഗ് കാര്‍ട്ട്’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇത് സാധ്യമാകുക. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം റെയില്‍വെ ഡിവിഷനിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രളയകാലത്ത് നഷ്ടപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കള്‍ തിരികെ ഉടമസ്ഥരുടെ പക്കല്‍ എത്തിക്കുന്നതിന് ഒരു കൂട്ടം യുവാക്കളാണ് മിസിംഗ് കാര്‍ട്ട്’ എന്ന ആശയവുമായി രംഗത്തെത്തിയത്. കെ.എസ്.ഐ.ഡി.സിയുടെ ബിസിനസ് സ്റ്റാര്‍ട്ടപ്പാണിത്. ഈ ആശയവുമായി ഇതിന്റെ സ്ഥാപകര്‍ ആര്‍.പി.എഫിനെ സമീപിച്ചതോടെ
പദ്ധതി ആവിഷ്‌കരിക്കാന്‍ ആര്‍പിഎഫ് അനുമതി നല്‍കുകയായിരുന്നു.
റെയില്‍വെ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ള വസ്തുക്കളുടെ വിവരങ്ങള്‍, ആര്‍.പി.എഫ് ഹെല്‍പ് ലൈന്‍ നമ്ബര്‍, ഉടമസ്ഥന് നഷ്ടപ്പെട്ട വസ്തുവിന്റെ വിവരങ്ങള്‍ എന്നിവ missingcart.com എന്ന വൈബ്‌സൈറ്റിന്റെ ഹോംപേജില്‍ രേഖപ്പെടുത്തും. ഇതുവഴി യാത്രക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ തങ്ങളുടെ വസ്തുക്കള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താനാകും.
Post Your Comments