Latest NewsKerala

വിദ്യാര്‍ത്ഥികളെ പരസ്യമായി അപമാനിക്കുന്ന ബസുടമകളുടെ നടപടിയ്‌ക്കെതിരെ കേരള പോലീസ്

സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി കേരള പോലീസ്. സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നും തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ വ്യക്തമാക്കി. കണ്‍സെഷന്‍ ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികളെ പരസ്യമായി അപമാനിക്കുക, മോശമായി പെരുമാറുക, ബസില്‍ കയറ്റാതിരിക്കുക, ബസ് പുറപ്പെടുന്നത് വരെ വിദ്യാര്‍ത്ഥികളെ ബസിനു വെളിയില്‍ നിര്‍ത്തുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നിവ കുറ്റകരമാണെന്നും ഇത്തരം സംഭവങ്ങളുണ്ടായാല്‍ പരാതി നൽകണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസ് അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

വിദ്യാർത്ഥി കൺസെഷൻ :
പരാതി ലഭിച്ചാൽ നടപടി ഉണ്ടാകും

സ്വകാര്യ ബസുകളിലും KSRTC ബസുകളിലും സർക്കാർ നിശ്ചയിച്ചിരിക്കുന്ന സൗജന്യ നിരക്കിൽ യാത്ര ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്. പ്ലസ് ടു തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവർ യൂണിഫോമിൽ ആണെങ്കിൽ സ്വകാര്യ ബസുകളിൽ നിബന്ധനകൾക്ക് വിധേയമായി കൺസെഷൻ അനുവദിക്കേണ്ടതാണ്. കൂടാതെ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിൽ നിന്ന് ലഭിക്കുന്ന കൺസെഷൻ ഐഡൻറിറ്റി കാർഡ് ഉള്ള വിദ്യാർത്ഥികൾക്കും കൺസെഷൻ അനുവദിക്കേണ്ടതാണ്. സ്കൂൾ പ്രവൃത്തി ദിവസങ്ങളിലെല്ലാം ഇത് ബാധകമാണ്.

കൺസെഷൻ ആവശ്യപ്പെടുന്ന വിദ്യാർത്ഥികളെ പരസ്യമായി അപമാനിക്കുക, മോശമായി പെരുമാറുക, ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടുന്നത് വരെ വിദ്യാർത്ഥികളെ ബസിനു വെളിയിൽ നിർത്തുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നിവ കുറ്റകരമാണ്. ഇത്തരം സംഭവങ്ങളുണ്ടായാൽ മോട്ടോർ വാഹനവകുപ്പിനോ പോലീസിനോ പരാതി നൽകാവുന്നതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button