പാലാ: കെ എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുന്നു. പി.ജെ.ജോസഫ്-ജോസ്.കെ.മാണി വിഭാഗങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ കയ്യാങ്കളിയിലെത്തി. ജോസഫ് വിഭാഗത്തിലേക്ക് കൂറുമാറിയ ജോയ് എബ്രഹാമിനെതിരെ പാലായില്‍ മാണി അനുകൂലികളുടെ പ്രതിഷേധവും കോലം കത്തിക്കലും നടന്നു.
യൂത്ത് ഫ്രണ്ട് പാലാ ടൌണ്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉച്ചയ്ക്ക് മുനിസിപ്പല്‍ കോംപ്ലക്‌സിന് മുമ്പില്‍ ജോയ് എബ്രഹാമിന്റെ ന്റെ കോലം കത്തിക്കല്‍ അരങ്ങേറിയത്. പ്രസിഡന്റ് സുനില്‍ പയ്യപ്പള്ളി അധ്യക്ഷത വഹിച്ചു.
ജോയ് എബ്രാഹത്തിന്റെ വസതിയിലേക്ക് ‘വഞ്ചനാവിരുദ്ധയാത്ര’ നടത്താനും ആലോചിക്കുന്നതായി സുനില്‍ പയ്യപ്പള്ളി പറഞ്ഞു.
Post Your Comments