KeralaLatest News

ഖാദർ കമ്മിറ്റി റിപ്പോർട്ടിന് അംഗീകാരം; ഇനി ഒന്ന് മുതൽ പന്ത്രണ്ട് വരെ ഒറ്റ വകുപ്പിന് കീഴിൽ

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഒരു ഡയറക്ടറുടെ കീഴിലായിരിക്കും പ്രവർത്തിക്കുക. പ്രതിപക്ഷ അധ്യാപക സംഘടനകൾ ശക്തമായ എതിർപ്പ് ഉയർത്തുന്നതിനിടെയാണ് ഖാദർ കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ നടപ്പാക്കാനുള്ള സർക്കാർ തീരുമാനം.

ഒണം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസുവരെ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷനെന്ന ഒറ്റ കുടിക്കീഴിലാക്കും. ഹൈസ്ക്കൂളും ഹയർസെക്കണ്ടറിയും ഉള്ള സ്കൂളിന്റെ മേധാവി പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പൽ ഹെഡ്മാസ്റ്ററുമായിരിക്കും.
പരീക്ഷ നടത്തിപ്പുകൾക്ക് പൊതു പരീക്ഷ ബോ‍ർഡ് രൂപീകരിക്കും. പുതിയ ഡയറക്ടർക്കായിരിക്കും പിന്നീട് ഹൈസ്ക്കൂൾ-ഹയർസെക്കണ്ടറി വിഎച്ച്എസ്ഇ പരീക്ഷ ബോർഡുകളുടെ ചുമതല.

ഡയറക്ടേറ്റുകളുടെ ലയനം നടക്കുമെങ്കിലും എൽപി.യുപി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി എന്ന ക്‌ളാസ്സുകളുടെ വിഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ല. എഇഒ. ഡിഇഒ ഓഫീസുകൾ പ്രവർത്തനം തുടരുമെന്നും മന്ത്രിയസഭ യോഗത്തിൽ ധാരണയായി..

shortlink

Related Articles

Post Your Comments

Related Articles


Back to top button