
കൊച്ചി: വിദേശ വിപണിയിൽ കേരള കരിക്കിന് പ്രിയമേറുന്നു. ഒമാൻ, സൗദി, ദുബായ് തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. കൂടുതലും പാലക്കാട്, അട്ടപ്പാടി പ്രദേശങ്ങളിൽ നിന്നുള്ള കരിക്കുകളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നത്. കർഷകരിൽനിന്നു നേരിട്ട് കരിക്ക് വാങ്ങി വിവിധ ഘട്ടങ്ങളിലെ പ്രോസസിങ്ങും പാക്കിങ്ങും കഴിഞ്ഞാണ് കയറ്റി അയയ്ക്കുന്നത്. കേരളത്തിലെ കരിക്കിന് വിദേശത്ത് 280 രൂപയോളമാണ് വില.
നിലവിൽ കരിക്ക് കിട്ടാനില്ലാത്തതിനാൽ മറ്റ് സംസ്ഥാനങ്ങളെയാണ് കയറ്റുമതിക്കാർ ആശ്രയിക്കുന്നത്. ഇവിടെ കരിക്കിന് 20 രൂപയോളമാണ് വില. കേരളത്തെക്കാൾ ഉത്പാദന ചെലവും മറ്റും കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ കുറവായതാണ് ഇവിടങ്ങളിൽ വില കുറയാനുള്ള പ്രധാന കാരണം.
Post Your Comments