ആന്‍റി ഓക്സിഡന്റുകളും ധാതുക്കളും എല്ലാം അടങ്ങിയ പ്രകൃതിദത്തമായ മികച്ച ഔഷധങ്ങളില്‍ ഒന്നാണ് നാളികേരത്തിന്‍റെ വെള്ളം. കരിക്കിൻവെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്.
രാവിലെ കരിക്കിന്‍വെള്ളമോ നാളികേരത്തിന്‍റെ വെള്ളമോ കുടിക്കുന്നത് മൂലം ഇലക്ട്രോലൈറ്റുകള്‍ ധാരാളം ഉള്ളില്‍ ചെല്ലും. ഇത് ശരീരത്തിന്‍റെ ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കും. കൂടാതെ, തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാനും ഈ പാനീയം ഉത്തമമാണ്.
Read Also : ഈന്തപ്പഴം സ്ഥിരമായി കഴിക്കുന്നവർ അറിയാൻ
പ്രതിരോധശക്തി വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കരിക്കിൻ വെള്ളത്തിന് കഴിയും. കൂടാതെ, ദഹന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും വിശപ്പ് കൃത്യമാകാനും അനാവശ്യ കൊഴുപ്പ് ഇല്ലാതാകാനും കരിക്കിന്‍ വെള്ളം സഹായിക്കും. ചർമ്മകാന്തിയ്ക്കും വ്യായാമത്തിന്‍റെ ഗുണങ്ങള്‍ വേഗത്തില്‍ ലഭിക്കാനും കരിക്കിൻ വെള്ളം ഉത്തമമാണ്.
Post Your Comments