Devotional

ദുർഗ്ഗാ പൂജയിൽ നാരങ്ങയുടെ പ്രാധാന്യം

പൂജകളില്‍ ദുരാത്മാക്കളെ തുരത്താനായി നാരങ്ങ ഉപയോഗിക്കാറുണ്ട്. ദുരാത്മാക്കളെ അകറ്റാന്‍ കഴിവുള്ളതാണ് ദുര്‍‍ഗ്ഗാ ദേവി. അതിനാൽ വിശ്വാസികള്‍ നാരങ്ങകള്‍ ചേര്‍ത്തുണ്ടാക്കുന്ന മാലകള്‍ ദുര്‍ഗാദേവിക്ക് സമര്‍പ്പിക്കുന്നു. അതുപോലെ നാരങ്ങ വിളക്കുകള്‍ ദുര്‍ഗാപൂജക്ക് ഉപയോഗിക്കാറുണ്ട്. നാരങ്ങയുടെ തൊലിക്ക് കട്ടി കുറവായിരിക്കണം. എണ്ണം ഇരട്ട സംഖ്യയാകരുത്(പരമാവധി 9 എണ്ണം). ഇതിന് കൂടുതല്‍ മയം കിട്ടാന്‍ അല്പം ഉരുട്ടും. നാരങ്ങ നടുവേ മുറിക്കുന്നത് ലംബമായല്ല തിരശ്ചീനമായി വേണം. നീര് പിഴിഞ്ഞ് കളഞ്ഞ് അകം ഭാഗം പുറത്തേക്ക് തള്ളി ഉള്ളിലുള്ളത് നീക്കം ചെയ്ത് ശൂന്യമാക്കുക. അതില്‍ നെയ്യോ, എണ്ണയോ ഒഴിച്ച് തിരിയിട്ട് കത്തിക്കാം.

നാരങ്ങാ വിളക്ക് കത്തിക്കുമ്പോൾ നാരങ്ങ നമ്മളോട് സദൃശമാകുന്നു, നമ്മുടെ ഉള്‍ഭാഗം ദൈവത്തെ കാണിക്കണം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. മിഥ്യാബോധം, ദുരാഗ്രഹം, കാമം, കോപം എന്നിവയെ ദൈവത്തിന് മുന്നില്‍ ഉപേക്ഷിക്കണം. നാരങ്ങയുടെ വെളുത്ത ഭാഗം നമ്മുടെ ശുദ്ധമായ ജ്ഞാനത്തെയും, ഇരുണ്ട ഭാഗം(ഉള്ളിലെ പച്ച നിറമുള്ള ഭാഗം) നമ്മളിലെ മായയേയും കാണിക്കുന്നു. വാഴയുടെ പോളയില്‍ നിന്ന് നാരെടുത്ത് തിരിയുണ്ടാക്കുന്നത് ദൈവത്തിന് മുന്നില്‍ അപരാധവും, പൂര്‍വ്വകാല ശാപവും നീക്കുന്നു. കോട്ടണ്‍ തിരി ശുഭമായ ഭാവിയും, താമര നൂല്‍ മുന്‍ ജന്മത്തിലെ കര്‍മ്മദോഷം നീക്കി സന്തുഷ്ടവും സമൃദ്ധിയും നിറഞ്ഞ ജീവിതവും നല്കും. വെള്ള മഞ്ചെട്ടി ചെടിയുടെ തോല്‍ ചതച്ചത് സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ദൗര്‍ഭാഗ്യം അകറ്റുകയും ചെയ്യുന്നു. പുതിയ മഞ്ഞ കോട്ടണ്‍ വസ്ത്രം പരാശക്തിയുടെ അനുഗ്രഹം നല്കുകയും കുരുക്കുകളില്‍ നിന്ന് മോചിപ്പിക്കുകയും ഭാവിയില്‍ ദൗര്‍ഭാഗ്യങ്ങളുണ്ടാകാതെ നോക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button