
ഒന്‍പത് വയസുകാരിയുമൊത്ത് ദുബായ് ഭരണാധികാരി സൗഹൃദം പങ്കുവെക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ ഇനിഷിയേറിറീവ്‌സിന്റെ വാഷിക റിപ്പോര്‍ട്ട് അവതരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയ സ്പര്‍ശിയായ ഈ സംഭവം നടന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നും കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. കുട്ടികളെ ഞെട്ടിച്ചുകൊണ്ട് അവര്‍ക്ക് പല സര്‍പ്രൈസുകളും നല്‍കാറുള്ള അദ്ദേഹത്തെ കുട്ടികള്‍ക്കും ഏറെ ഇഷ്ട്ടമാണ്.
അതീവ ഗുരുതരമായ ഹൃദ്രോഗത്തെ ഓപ്പറഷനിലൂടെ വിജയകരമായി മറികടന്ന ഒന്‍പത് വയസുകാരി മഹീന ഗിനിവ എന്ന തജികിസ്ഥാനി പെണ്‍കുട്ടിയെ സ്‌നേഹത്തോടെ പുണര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ അവള്‍ക്ക് ദീര്‍ഘായുസ്സും നേര്‍ന്നു. ഷെയ്ഖ് മുഹമ്മദിന്റെ ഫൗണ്ടേഷന്റെ സഹോയത്തോടെ തന്റെ ജീവിതം തിരിച്ചു കിട്ടിയതിന് ആ കുരുന്ന് അദ്ദേഹത്തിനും അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി അറിയിച്ചു.
Post Your Comments