ബെംഗലുരു: കർണ്ണാടകത്തിൽ ബിജെപി സർക്കാരുണ്ടാക്കാൻ കാത്തിരിക്കുമെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. ജെഡിഎസും കോൺഗ്രസ്സും തമ്മിൽ മുന്നണിക്കുള്ളിൽ സംഘർഷം രൂക്ഷമാണെന്നും അവർ വേഗത്തിൽ പിരിയുമെന്നാണ് പ്രതീക്ഷയെന്നും യെദ്യൂരപ്പ പറഞ്ഞു.
“തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്തെ കൊണ്ടുപോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവർ തമ്മിൽ തല്ലി വീട്ടിൽ പോകുമെന്ന് ഞങ്ങൾക്കുറപ്പാണ്. ഞങ്ങൾ കാത്തിരിക്കും. ഞങ്ങൾ 105 എംഎൽഎമാരുണ്ട്. ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണ്,” യെദ്യൂരപ്പ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 ൽ 25 സീറ്റിലും ബിജെപി വിജയിച്ചിരുന്നു. സംസ്ഥാന ഭരണത്തിൽ ഉണ്ടായിരുന്നിട്ടും പാർലമെൻറ് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കോൺഗ്രസ്-ജെഡിഎസ് സർക്കാരിന് കഴിഞ്ഞില്ല.കർണ്ണാടകയിൽ ഓപ്പറേഷൻ താമരയിലൂടെ ജെഡിഎസ്, കോൺഗ്രസ് എംഎൽഎ മാരെ ബിജെപി പാളയത്തിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് യെദ്യൂരപ്പ കാത്തിരിക്കാൻ തയ്യാറാണെന്ന് പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ 20 കോൺഗ്രസ് എംഎൽഎമാർ പാർട്ടിക്കുള്ളിൽ അസംതൃപ്തരാണെന്നും, സംസ്ഥാനത്ത് ഭരണം പിടിക്കുന്നത് സംബന്ധിച്ച് തങ്ങളുടെ തീരുമാനം വേഗത്തിലുണ്ടാകുമെന്നും യെദ്യൂരപ്പ മുൻപ് പറഞ്ഞിരുന്നു
Post Your Comments