ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ പേമാഖണ്ഡുവിന്റെ നേത്യത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഇറ്റാനഗറില്‍ നടക്കുന്നചടങ്ങില്‍ ഗവര്‍ണര്‍ ബി.ഡി.മിശ്ര സത്യവാചകം ചൊല്ലികൊടുക്കും. 60 അംഗ അരുണാചല്‍ നിയമസഭയില്‍ 41 സിറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്. തിങ്കളഴ്ച്ച ഇറ്റാനഗറില്‍ ചേര്‍ന്ന ബി.ജെ.പി നിയമസഭക്ഷി യോഗം പേമാഖണ്ഡുവിനെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.
അതെ സമയം നാളെ വൈകീട്ട് 7 മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞ ചടങ്ങില്‍ വിവിധ ലോകനേതാക്കള്‍ പങ്കെടുക്കുമെന്നാണ് സൂചന. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകും. പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്നലെ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയിരുന്നു.
കൂടാതെ വിവിധ ഘടകകക്ഷി നേതാക്കളുമായുള്ള അമിത്ഷായുടെ ചര്‍ച്ച തുടരുകയാണ്.ശിവസേന, ജെഡിയു, അകാലിദള്‍ തുടങ്ങിയ പ്രധാനപ്പെട്ട എന്‍ഡിഎ ഘടകക്ഷികള്‍ക്ക് പ്രാതിനിധ്യം നല്‍കിയാകും മന്ത്രിസഭാ രൂപീകരണം എന്നാണ് സൂചന. കൂടാതെ കഴിഞ്ഞ മന്ത്രിസഭയിലെ ഏതെല്ലാം മന്ത്രിമാരെ നിലനിര്‍ത്തണം എന്നും പുതുതായി ആരെല്ലാം ഉള്‍പ്പെടും എന്നത് സംബന്ധിച്ചും ബിജെപി നേതൃത്വം ചര്‍ച്ച തുടരുകയാണ്.
Post Your Comments