
ഇറ്റാനഗർ : അരുണാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ ബിജെപിക്ക് വിജയം. അലോ ഈസ്റ്റ് , യച്ചൂലി എന്നീ മണ്ഡലങ്ങളിൽ നിന്നാണ് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ബിജെപി സ്ഥാനാർത്ഥികളല്ലാതെ മറ്റാരും പത്രിക സമർപ്പിച്ചില്ല.
ഇന്ന് സൂഷ്മ പരിശോധനയ്ക്ക് ശേഷം ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചതോടെയാണ് വിജയം ഉറപ്പായത്.അലോ ഈസ്റ്റിൽ കെന്റോ ജിനിയും യച്ചൂലിയിൽ എർ താബ തെദിറുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി ജനറൽ സെക്രട്ടറി രാം മാധവാണ് വിവരം ട്വീറ്റ് ചെയ്തത്.
Post Your Comments