പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായി ഇതാ ഒരു പുത്തന്‍ കൂട്ടുക്കെട്ട്! സിനിമയെ പ്രേക്ഷകനുമായി അടുപ്പിക്കുന്നതില്‍ തമാശ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടം ആവശ്യപ്പെട്ടിരുന്ന ശാരീരികമായ പ്രവൃത്തികള്‍ കൊണ്ടായിരുന്നു അടൂര്‍ഭാസി-ബഹദൂര്‍ ജോഡികള്‍ പ്രേക്ഷകരില്‍ ചിരിമഴ നനയിപ്പിച്ചതെങ്കില്‍ പപ്പു, മാള, ജഗതി- മലയാളസിനിമയിലെ ഹാസ്യത്രയങ്ങളായി ഉദിച്ചുയര്‍ന്നതോടെ സിനിമാതമാശകള്‍ക്ക് പുതിയൊരു മാനം കൈവന്നു. നായകന്‍തന്നെ കഥയില്‍ ചിലയിടങ്ങളിലെല്ലാം ഹാസ്യതാരമായി മാറുന്ന കാഴ്ച കാണിച്ചുതന്നത് മോഹന്‍ലാലായിരുന്നു.
പിന്നീടത് കൗണ്ടര്‍ ഡയലോഗുകളിലൂടെ മോഹന്‍ലാല്‍-ജഗതി, മോഹന്‍ലാല്‍-ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകരില്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി.ജോജിയും -നിശ്ചലും ദാസനും വിജയനും ശുദ്ധഹാസ്യത്തിന്റെ അനശ്വരനാമങ്ങളായി ജനമനസ്സുകളെ കീഴടക്കി.പിന്നീട് കോമഡി സഞ്ചരിച്ചത് മിമിക്രിക്കാര്‍ വെട്ടിയ പാതയിലൂടെയായിരുന്നു.ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടുക്കെട്ട് ഹാസ്യത്തിന്റെ വേറിട്ടൊരു പാതയിലൂടെ പ്രേക്ഷകര്‍ക്ക് ആവോളം ചിരിവിരുന്ന് നല്കിയിട്ടുണ്ട്.
സ്റ്റേജ് ഷോകളുടെ ബലത്തില്‍ കാണികളുടെ മനസ്സിലൂടെ കയറിപ്പറ്റി ബിഗ്‌സ്‌ക്രീന്‍ കീഴടക്കിയവരാണ് സുരാജും ധര്‍മജനും ഹരീഷ് കണാരനും. കോമഡി, കാലത്തിനനുസരിച്ച് പരിഷ്‌കരിച്ചുകൊണ്ടേയിരിക്കും.ചുറ്റുപാടുകളില്‍നിന്നും പുതിയ കാഴ്ചകളില്‍നിന്നും ഇടപെടലുകളില്‍നിന്നുമെല്ലാമാണ് പലപ്പോഴും ശുദ്ധഹാസ്യം ജനിക്കുന്നതെന്ന് ഇന്നത്തെ സിനിമകള്‍ പറയുന്നു. കഥയോട് ഇണങ്ങിനില്‍ക്കുന്ന സന്ദര്‍ഭോചിതമായ കോമഡിയാണ് നിലവില്‍ പരക്കെ സ്വീകരിക്കപ്പെടുന്നത്.
അത്തരത്തില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്ന, കുടുകുടെ ചിരിപ്പിക്കുന്ന തമാശകളുമായി അഖില്‍-ഹരീഷ് കൂട്ടുക്കെട്ട് ഇതാ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ അരങ്ങുതകര്‍ക്കുന്നു. ദാസനെയും വിജയനെയും പോലെ ജോജിയെയും നിശ്ചലിനെയും പോലെ ഉണ്ണിയെയും രമണനെയും പോലെ പ്രേക്ഷകമനസ്സില്‍ കാലാതീതരായി വര്‍ത്തിക്കാന്‍ വിനയനും സമ്പത്തും ഉടനെത്തുന്നു!ഇത് ന്യൂജെന്‍ ചിരിയുടെ ഉത്സവക്കാലം!
Post Your Comments