ദുബായ് : ഇന്റർനെറ്റ്, ടെലിഫോൺ രംഗത്തു ഒന്നാമതെത്തി യുഎഇ. ടെലികോം റെഗുലേറ്ററി അതോറിറ്റി (ടിആർഎ)യാണ് ഇക്കാര്യം അറിയിച്ചത്. 104ാം സ്ഥാനത്തു നിന്നാണു യുഎഇ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. യുഎൻ വികസന പദ്ധതിയും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷനും ചേർന്നു പ്രസിദ്ധീകരിച്ച നോളജ് ഇൻഡക്സ് റിപ്പോർട്ടിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ വിവര സാങ്കേതികവിദ്യ ഉൾപ്പെടുത്തിയുള്ള മുന്നേറ്റത്തിൽ 61-ാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനം യുഎഇ സ്വന്തമാക്കി. ദേശീയ പദ്ധതികളിലും മാനേജ്മെന്റ് തലങ്ങളിലും ടെലി കമ്യൂണിക്കേഷൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തിയതിനാൽ ഈ നേട്ടം കൈവരിക്കാനായെന്നു ടിആർഎ ഡയറക്ടർ ജനറൽ ഹമൽ ഒബൈദ് അൽ മൻസൂരി പറഞ്ഞു.
Post Your Comments