കശ്മീരിലെ വിമത നേതാവ് സാകിര്‍ മൂസയുടെ മരണത്തില്‍ ഒരു സ്ത്രീയുടെ പങ്ക് വിശദീകരിച്ച് ഐഎഎന്‍എസ് ട്വീറ്റ്. ആഹ്ലാദത്തോടെയാണ് വിമതര്‍ക്കെതിരെയുള്ള ഈ നീക്കത്തെ ട്വിറ്റര്‍ ലോകം സ്വീകരിച്ചത്. താഴ്വരയില്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സ്ത്രീകള്‍ക്ക് നല്ല പങ്കാളിത്തമുണ്ടെന്ന് ട്വിറ്റര്‍ അവകാശപ്പെടുന്നു. തീവ്രവാദത്തിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളാണ് പലപ്പോഴും മുന്നിലെന്നും ട്വീറ്റില്‍ പറയുന്നു.
പ്രണയം ,കാമം, ചതി ‘ എന്ന തലക്കെട്ടില്‍ ഐഎഎന്‍എസ് റിപ്പോര്‍ട്ടിന്റെ ലിങ്കിന് താഴെയായി അതേ സാധാരണക്കാരും സ്ത്രീകളുമാണ് വിമതര്‍ക്കെതിരെ തിരിയുന്നതെന്ന് ഒരു ട്വിറ്റര്‍ ഉപഭോക്താവ് കുറിച്ചു. അവര്‍ തീവ്രവാദികള്‍ ആയതിന് ശേഷം അനവധി ബന്ധങ്ങളില്‍ പെടുന്നു. അവരുടെ പ്രണയിനികള്‍ തന്നെ ഒറ്റികൊടുക്കുന്നു എന്നായിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്
.ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ അവസ്ഥ തന്നെയാണ് സാക്കിറിനും ഉണ്ടായതെന്ന് ഒരു ട്വിറ്റെര്‍ യൂസര്‍ പറയുന്നു. ഒരുകാലത്തു കാശ്മീര്‍ താഴ്വരയുടെ പോസ്റ്റര്‍ ബോയ് ആയിരുന്നു വാനി. കഴിഞ്ഞ ആഴ്ച സുരക്ഷാ സേന പുല്‍വാമയിലെ നടത്തിയ തെരച്ചിലിനിടയിലാണ് സാകിര്‍ കൊല്ലപ്പെടുന്നത്.അല്‍ ക്വോയ്ദയുടെ ഘടകമായ അന്‍സാര്‍ ഗ്യാസ്വെറ്റല്‍ ഹിന്ദിന്റെ നേതാവുകൂടിയായ സാക്കിറിന്റെ സാന്നിധ്യം പ്രണയിനികളില്‍ ഒരാളാണ് സുരക്ഷാ സേനയെ അറിയിച്ചത് എന്ന് കരുതുന്നു.
Post Your Comments