ഒരു കുടുംബത്തിലെ നാലുപേരുള്‍പ്പടെ ആറു പേര്‍ വിഷമദ്യം കുടിച്ചു മരിച്ചു. ഏഴു പേരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലെ രാംനഗര്‍ പ്രദേശത്തിലാണ് ദുരന്തമുണ്ടായത്.
മദ്യത്തില്‍ വിഷം കലര്‍ന്നിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. മദ്യം കുടിച്ചതിനു ശേഷം ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട ഇവരെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ അവിടെ വച്ച് അഞ്ചു പേരും മരിക്കുകയായിരുന്നു. ബാക്കിയുള്ളവരെ ലക്നോവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രവേശിപ്പിച്ചവരില്‍ ഒരാള്‍ കൂടി മരണമടയുകയായിരുന്നു
കള്ളുഷാപ്പുടമ ധന്‍വീര്‍ സിങ്ങിനെതിരെ കേസെടുത്തതായി സൂപ്രണ്ട് അജയ് കുമാര്‍ അറിയിച്ചു. രാംനഗര്‍ എസ്‌ഐയെയും സ്റ്റേഷന്‍ ഹോബ്‌സ് ഓഫീസറെയും സുസെയ്ന്‍ഡ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹങ്ങള്‍ പോസ്റ്റമോര്‍ട്ടത്തിനയച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തു മജിസ്ട്രേറ്റിനോടും സുപ്രേണ്ടിനോടും നേരിട്ട് സ്ഥലത്തെത്തുവാനും പ്രതികള്‍ക്കെതിരെ നടപടിയെടുക്കുവാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപെട്ടിരുന്നു. എക്സൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments