മുംബൈ: അധ്വാനമാണ് മുഖ്യമെന്നും കുറുക്കുവഴികള്‍ ജീവിതത്തില്‍ ആവശ്യമില്ല എന്ന ഉപദേശവുമായി ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്‍ക്കര്‍. പിതാവില്‍നിന്ന് തനിക്ക് ലഭിച്ച ഉപദേശം ഇതാണെന്നും മകനും ഇത് തന്നെയാണ് നൽകുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ഒരിക്കലും അവനെ ക്രിക്കറ്റ് കളിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. ആദ്യം ഫുട്ബോളും പിന്നീട് ക്രിക്കറ്റും അവന് കളിക്കാന്‍ തുടങ്ങി. എന്തുചെയ്താലും കുറുക്കുവഴി പാടില്ല എന്നാണ് പറഞ്ഞുകൊടുക്കാറുള്ളത്. എന്റെ അച്ഛന് എനിക്ക് നല്കിയ ഈ ഉപദേശമാണ് അവനും നല്‍കാനുള്ളതെന്ന് സച്ചിൻ വ്യക്തമാക്കി.
ഏതൊരു മാതാപിതാക്കളേയും എന്നതുപോലെ അവന്റെ കരിയറില്‍ എനിക്കും ആശങ്കയുണ്ട്. വിജയവും പരാജയവും മികച്ച അനുഭവങ്ങളാണ്. ജയമാണോ പരാജയമാണോ ലഭിക്കേണ്ടത് എന്നത് ദൈവത്തിന്റെ കൈകളിലാണ്. അധ്വാനിക്കുക എന്നതാണ് നമ്മുടെ ഭാഗമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
Post Your Comments