Latest NewsNews

കുറുന്തോട്ടിക്ക് ക്ഷാമം; ഔഷധസസ്യ ബോര്‍ഡ് കൃഷി ആരംഭിച്ചു

തൃശ്ശൂര്‍: സംസ്ഥാനത്ത് കുറുന്തോട്ടിക്കു കടുത്ത ക്ഷാമം നേരിട്ട് ഔഷധ നിര്‍മ്മാണം മുടങ്ങിയതോടെ കുറുന്തോട്ടി കൃഷിയിലേക്ക് നീങ്ങുകയാണ് ഔഷധ സസ്യ ബോര്‍ഡ്. തൃശ്ശൂരില്‍ മറ്റത്തൂര്‍ സഹകരണ സംഘവുമായി സഹകരിച്ചാണ് ഔഷധ സസ്യ ബോര്‍ഡ് കൃഷി നടത്തുന്നത്. 30 ഏക്കറില്‍ 60 കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കുറുന്തോട്ടി കൃഷി ചെയ്യുന്നത്. തൃശൂര്‍ ജില്ലയിലെ കൊടകര, ഒല്ലൂക്കര, ചാലക്കുടി, എന്നിവിടങ്ങളില്‍ ആണ് കുറുന്തോട്ടി കൃഷി ചെയ്യുന്നത്.

കുറുന്തോട്ടിയുടെ അശാസ്ത്രീയമായ ശേഖരണവും പ്രളയത്തില്‍ ഉണ്ടായ നാശവും ആണ് ഇപ്പോഴത്തെ ദൗര്‍ലഭ്യത്തിന് കാരണം. ആവശ്യമായ സസ്യങ്ങള്‍ ലഭിക്കാതെ ഔഷധ നിര്‍മാണം തടസ്സപ്പെട്ടു തുടങ്ങിയതോടെയാണ് സസ്യങ്ങള്‍ കൃഷി ചെയ്യുന്നതിനായി ഗ്രാമീണം പദ്ധതി ആവിഷ്‌കരിച്ചത്. സൗജന്യമായാണ് കര്‍ഷകര്‍ക്ക് സംഘം കുറുന്തോട്ടി വിത്തുകള്‍ നല്‍കുന്നത്. കൃഷിക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ ഔഷധ സസ്യ ബോര്‍ഡ് നല്‍കും. കിലോയ്ക്ക് 85 രൂപ വില നല്‍കിയാണ് സഹകരണസംഘം കുറുന്തോട്ടി വില്‍ക്കുന്നത്.

സംസ്ഥാനത്തെ ഔഷധ കമ്പനികള്‍ക്ക് ആവശ്യമുള്ള കുറുന്തോട്ടിയുടെ പത്ത് ശതമാനം പോലും കിട്ടാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. വെള്ളപ്പൊക്കത്തിന് മുന്‍പ് 30 ടണ്‍ കുറുന്തോട്ടി കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ പത്ത് ടണ്‍ കുറുന്തോട്ടി പോലും കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് കുറുന്തോട്ടി കൃഷി ആരംഭിച്ചതെന്നും മറ്റത്തൂര്‍ സഹകരണ സംഘം സെക്രട്ടറി പ്രശാന്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button