Latest NewsKerala

അബ്‌ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ച ചെയ്യും ; കെ മുരളീധരൻ

തിരുവനന്തപുരം : നരേന്ദ്ര മോദിയെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവ് എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ പാർട്ടി. അബ്‌ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ച ചെയ്യുമെന്ന് നിയുക്ത കോൺഗ്രസ് എംപി കെ മുരളീധരൻ അറിയിച്ചു. രാഷ്ട്രീയ കാര്യസമിതിയിൽ ഈ വിഷയം ചർച്ച ചെയ്യും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടില്ല. മോദിയുടെ ഒരു നയത്തോടും കോൺഗ്രസിന് യോജിച്ചുപോകാൻ കഴിയില്ല.

അതേസമയം എഫ്ബി പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ്. മോദിയുടെ വിജയത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉള്ളുതുറന്ന അഭിപ്രായമായി മാത്രം ഇതിനെ കണ്ടാൽമതിയെന്ന് അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button