Latest NewsNattuvartha

ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങ്; ജീവിതോപാധിയായി ഓട്ടോറിക്ഷകളും ഐസ്ക്രീം ഷോപ്പും

ഇടുക്കി : ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങ്, ചിന്നാര്‍ ആദിവാസി മേഖലയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് കൈതാങ്ങുമായി വനംവകുപ്പും പട്ടികവര്‍ഗ്ഗ വികസന വകുപ്പും എറണാകുളം മില്‍മയും. ആദിവാസി കുടുംബങ്ങളുടെ വരുമാനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ജീവനോപാധി പദ്ധതിയുടെ ഉദ്ഘാടനം ചിന്നാറില്‍ നടന്നു.

ജീവനോപാധി പദ്ധതിയുടെ ഭാഗമായി 5 കനോപ്പി ഓട്ടോറിക്ഷകള്‍ നല്‍കിയതിനൊപ്പം രാജമലയിലും മറയൂരിലും ഓരോ ഐസ്‌ക്രീം ഷോപ്പുകളും തുറന്നു നല്‍കി. ആദിവാസി പിന്നോക്ക ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എറണാകുളം മേഖല മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു. ചിന്നാര്‍ കരിമുട്ടിയില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ആദിവാസി യുവാക്കള്‍ക്ക് വാഹനങ്ങളുടെ താക്കോല്‍ വിതരണം ചെയ്തു.

shortlink

Post Your Comments


Back to top button