Latest NewsUAE

മുഖനിർണയത്തിലൂടെ യാത്രക്കാരെ തിരിച്ചറിയാൻ സംവിധാനവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം

ദോഹ: മുഖനിർണയത്തിലൂടെ (ഫേഷ്യൽ റെക്കഗ്നിഷൻ) യാത്രക്കാരെ തിരിച്ചറിയാൻ സംവിധാനവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. പാസഞ്ചർ ടച്ച് പോയിന്റുകളിലാണ് മുഖനിർണയം ഏർപ്പെടുത്തുന്നത്. എയർപോർട്ട് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായാണ് ഈ പദ്ധതി. പാസ്‌പോർട്ട്, യാത്ര ചെയ്യേണ്ട വിമാനത്തിന്റെ വിശദാംശങ്ങൾ എന്നിവ ഈ സംവിധാനത്തോട് ബന്ധിപ്പിക്കും. മുഖനിർണയ ബയോമെട്രിക് സംവിധാനം യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സമയലാഭവും ഉണ്ടാക്കും.

ചെക്ക് ഇൻ, ഇമിഗ്രേഷൻ നടപടികളും വേഗം പൂർത്തീകരിക്കാൻ കഴിയും. കൂടുതൽ സുരക്ഷിതവും മികച്ചതുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനാണ് ഈ ആധുനിക സാങ്കേതികവിദ്യ നടപ്പാക്കുന്നതെന്ന് വിമാനത്താവള ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. വിമാനത്താവളത്തിലെ സെൽഫ് ചെക്ക് ഇൻ കിയോസ്‌കുകളിലും മൊബൈൽ ആപ്പിലും ഈ സംവിധാനം ലഭ്യമാകുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button