ഇടുക്കി: മോദിയെ വാനോളം പുകഴ്ത്തിയുള്ള എ.പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഇടുക്കിയിലെ നിയുക്ത എംപി ഡീന്‍ കുര്യാക്കോസ്. അബ്ദുള്ളക്കുട്ടി മോദിയെ കുറിച്ച് നടത്തിയ പരാമര്‍ശം വെറും പബ്ലിസിറ്റിക്കു വേണ്ടിയാണെന്ന് ഡീന്‍ പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി വിശദീകരണം തേടുമെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രധാനമന്ത്രിന നരേന്ദ്ര മോദിയെ പ്രശംസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചു നില്‍ക്കുന്നതായി എ പി അബ്ദുള്ളക്കുട്ടി. മോദിയെ കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണ്. വികസന പദ്ധതികള്‍ തന്നെയാണ് മോദിക്ക് ജയം സമ്മിനിച്ചത്. ഉള്ളു തുറന്ന അഭിപ്രായ മാത്രമായി ഇതിനെ കണ്ടാല്‍ മതി. തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ വിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Post Your Comments