
ലക്‌നൗ : ഉത്തർപ്രദേശിലെ മുതിർന്ന ബിഎസ്‌പി നേതാവ് ഹാജി അഹ്സാൻ വെടിയേറ്റ് കൊല്ലപ്പെട്ടു. നാജിബാദ് നഗരത്തിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഹാജി അഹ്സാന്റെ ഓഫീസ് മുറിയിലിരിക്കെ അക്രമികൾ തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മരുമകൻ ഷദാബും സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
ഇദ്ദേഹത്തോടുള്ള വൈരാഗ്യമാവും കൊലപാതകത്തിന്റെ കാരണമെനാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശിൽ വ്യാപക അക്രമങ്ങളാണ് നടക്കുന്നത്.
Post Your Comments