സാധാരണയായി കുഞ്ഞിന്റെ പരിപാലനം അമ്മയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ കര്‍ണാടകയില്‍ നിന്ന് ഇതിന് വിപരീതമായ ഒരു കാഴ്ച്ചയാണ് എത്തുന്നത്. അമ്മയ്ക്ക് ഒരു നേരം ഭക്ഷണം നല്‍കാനായി ആറുവയസുകാരി ഇവിടെ ഭിക്ഷയെടുക്കുകയാണ്.
വര്‍ഷങ്ങളോളമുള്ള മദ്യപാനശീലം മൂലം ഭാഗ്യശ്രീ എന്ന ഈ പെണ്‍കുട്ടിയുടെ അമ്മ രോഗിയായി ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയുടെ മദ്യപാനശീലം മൂലം അച്ഛന്‍ ഉപേക്ഷിച്ച് പോയതാണെന്നും അദ്ദേഹം വേറെ വിവാഹം കഴിച്ചെന്നും ഭാഗ്യശ്രീ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ജീവിക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ലെന്നും ഭിക്ഷയെടുത്താണ് താന്‍ ആഹാരം നല്‍കുന്നതെന്നും കുട്ടി പറഞ്ഞു.
ഒരാഴ്ച്ചയായി ഭാഗ്യശ്രീയുടെ അമ്മ ദുര്‍ഗാമ്മ ആശുപത്രിയിലായിട്ട്. ഈ ഒരാഴ്ച്ചക്കാലവും ആശുപത്രി പരിസരത്തും പുറത്തുമായി ഭിക്ഷയാചിച്ചാണ് കുട്ടി അമ്മക്ക് ഭക്ഷണം വാങ്ങി നല്‍കുന്നത്. ആഹാരം നല്‍കു മാത്രമല്ല അമ്മയെ ശുശ്രൂഷിക്കുന്നതും വൃത്തിയാക്കുന്നതുമെല്ലാം ഈ ആറുവയസുകാരി തന്നെയാണ്. ആശുപത്രിയില്‍ എത്തുന്നവരെല്ലാം കുട്ടിയുടെ സേവനം ശ്രദ്ധിക്കുന്നുണ്ട്. ചിലര്‍ ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അമ്മയ്ക്കും മകള്‍ക്കും സഹായം ലഭിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.
Post Your Comments