ഏറ്റവും കൂടുതല്‍ വനിത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, അവരെ വിജയിപ്പിച്ചെടുത്താണ് നിയനിര്‍മ്മാണ സഭയില്‍ പെണ്‍കരുത്തിന് ബിജെപി ശക്തിപകര്‍ന്നത്. 724 സ്ത്രീകള്‍ മത്സരിച്ചെങ്കിലും 78 പേര്‍ മാത്രമാണ് ഇത്തവണ ലോക്‌സഭയില്‍ എത്തിയത്. ബിജെപിയില്‍ നിന്ന് 41 സ്ത്രീകള്‍ ലോക്‌സഭയില്‍ എത്തിയപ്പോള്‍ ഏറ്റവുമധികം സ്ത്രീകളെ മത്സരിപ്പിച്ച കോണ്‍ഗ്രസില്‍ നിന്നും ആറ് പേര് മാത്രമാണ് വിജയിച്ചത്. സംസ്ഥാന പാര്‍ട്ടികളില്‍ അഞ്ച് സ്ത്രീകളെ വിജയിപ്പിച്ച ബിജെഡിയാണ് മുന്നില്‍. 53 വനിതകളെ ബിജെപി മത്സരിപ്പിച്ചപ്പോള്‍ തൃണമൂല്‍ 41 ശതമാനം വനിതകളെയാണ് അങ്കത്തിനിറക്കിയത്.
ഏറ്റവും കൂടുതല്‍ ബിജെപി സ്ത്രീ സ്ഥാനാർത്ഥികളെ ജയിപ്പിച്ചത് ഉത്തര്‍ പ്രദേശും ബംഗാളുമാണ്. മഹാരാഷ്ടയും ഒഡിഷയും ഒറ്റക്ക സംഖ്യയില്‍ സ്ത്രീകളെ വിജയിപ്പിച്ചു. കോണ്‍ഗ്രസ്സിന്റെ സ്വന്തം മണ്ഡലമായ അമേത്തിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അട്ടിമറി വിജയം നേടിയ മിന്നുംതാരമാണ് സ്മൃതി ഇറാനി. 2014 ല്‍ തോല്‍വി ഏറ്റുവാങ്ങിയ സ്മൃതി ആത്മവിശ്വാസം കൈവിടാതെ അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചു. അഞ്ചു വര്‍ഷത്തെ കഠിനപ്രയത്‌നത്തിന് കിട്ടിയ മധുരമാണ് സ്മൃതിയുടെ വിജയം.
ഒരുകാലത്ത് ബോളിവുഡിന്റെ താരറാണിയായിരുന്ന ഹേമമാലിനിയാണ് മിന്നും നേട്ടം കൈവരിച്ച മറ്റൊരാള്‍. ബിജെപി ടിക്കറ്റില്‍ മധുരയില്‍ മത്സരിച്ചാണ് താരം വീണ്ടും ജയം ഉറപ്പിച്ചത്. ബിജെപിയുടെ ദേശീയ മുഖമായ മീനാക്ഷി ലേഖി തന്റെ ന്യൂദല്‍ഹി സീറ്റ് നിലനിര്‍ത്തി. വിജയിച്ചവരില്‍ സ്ഥിരം രാഷ്ട്രീയക്കാരും സിനിമാ-സീരിയല്‍ താരങ്ങളും മോഡലിംഗ് രംഗത്തുള്ളവരുമുണ്ട്. മനേക ഗാന്ധി, സ്മൃതി ഇറാനി, റീത ബഹുഗുണ ജോഷി,
സംഘം മൗര്യ, കേശരി പട്ടേല്‍, ഹേമമാലിനി, നിരഞ്ജന്‍ ജ്യോതി, രേഖാ വര്‍മ, മീനാക്ഷി ലേഖി, ഡെബോശ്രീ ചൗധരി,ഹീന വിജയകുമാര്‍ ഗാന്ധി, പൂനം മഹാജന്‍, രക്ഷാ ഖാദെ, ഭാരതി പ്രവീണ്‍ പവാര്‍, പ്രിതം മുണ്ടെ,തുടങ്ങിയവരും വിജയിച്ചു
അപരാജിത സാരംഗി, രാജശ്രീ മല്ലിക്, സംഗീത കുമാരി സിംഗ് ദിയോ, പ്രതിമതി ബിസോയ്,ദര്‍ശന ജാര്‍ധോഷ്, രഞ്ജന്‍ബെന്‍ ഭട്ട്, ഭാരതി ബെന്‍ ഷിയാല്‍, പൂനമ്പന്‍ മാഡം, ഗീതാബെന്‍ രത്വ, ശാരദാബെന്‍ അനില്‍ഭായ് പട്ടേല്‍, ഹിമാദ്രി സിംഗ്, പ്രജ്ഞാസിങ് താക്കൂര്‍, സന്ധ്യ റേ, റിതി പതക്, രേണുകാ സിംഗ്, ഗോമതി സായ്, രമ ദേവി, രഞ്ജീതാ കോഹ്ലി, ജാസ് കൌര്‍ മീന, ദിയ കുമാരി, സുമലതാ അമ്പരീഷ്, മാണ്ഡ്യ – സ്വതന്ത്ര (ബിജെപി) ശോഭ കരംദ്ലജ്, അന്നപൂര്‍ണ ദേവി, മാല രാജ്യലക്ഷ്മി ഷാ, സുനേതാ ദുഗാള്‍,പ്രതിമ ഭൗമിക്, രാജ് ഓജ എന്നിവരാണ് ബിജെപിയിൽ നിന്ന് ജയിച്ച വനിതകൾ.
Post Your Comments