Latest NewsInternational

ഇറാനിൽ ഭരണമാറ്റമുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ്

ടോക്കിയോ: ഇറാനിൽ ഭരണമാറ്റമുണ്ടാകണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. ജാപ്പനീസ് പ്രധാന മന്ത്രി ഷിൻസോ ആബെയുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഭരണ മാറ്റമല്ല, ആണവ നിരായുധീകരണമാണ് ഇറാനിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജപ്പാൻ സന്ദർശനത്തിനെത്തിയതാണ് ട്രംപ്. ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമാണ്അമേരിക്കൻ പ്രസിഡന്റും ഷിൻസോ ആബെയും സംയുക്തമായി വാർത്താ സമ്മേളനം നടത്തിയത്. നിലവിൽ ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. കഴിഞ്ഞ ദിവസം യു എ ഇ തീരത്തുണ്ടായ സ്‌ഫോടനങ്ങളെ തുടർന്ന് അമേരിക്ക ഗൾഫ് തീരത്ത് സൈനിക വ്യൂഹത്തെ നിയോഗിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉരസൽ വർധിപ്പിച്ചു.

എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ ജപ്പാൻ തയ്യാറാണെന്നും കൂടിക്കാഴ്‌ച്ചയ്ക്കിടെ ഷിൻസോ ആബെ പറഞ്ഞു. ജപ്പാനിൽ പുതിയ രാജവംശമായ നാരുഹിതോ അധികാരത്തിൽ എത്തിയതിനു ശേഷം ആദ്യമായി ജപ്പാൻ സന്ദർശിക്കുന്ന വിദേശ നേതാവാണ് ട്രംപ്. ജപ്പാനും അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടാൻ കൂടിക്കാഴ്ച സഹായകവുമാകുമെന്നും ഇരു നേതാക്കളും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button