ഇടിഞ്ഞുവീഴാറായ കുടിലില്‍ ഒരാളുണ്ട്. രാജ്യം അദ്ദേഹത്തെ എംപിയായി തിരഞ്ഞെടുത്തു. ഇട്ട് പുതുമ നഷ്ടപ്പെട്ട ഒന്നോ രണ്ട് ജുബ്ബ… കുറച്ച് പുസ്തകങ്ങള്‍… അവയെല്ലാം കൂടി ഒതു പഴയ തുകല്‍ ബാഗിലേക്ക് അടുക്കിവച്ചു. ഉള്ളതില്‍ നല്ല വസ്ത്രം ധരിച്ചു. ആകെ സ്വന്തമായുള്ള സൈക്കിള്‍ വിശ്വസ്തര്‍ക്ക് നല്‍കി. കുറച്ച് ധാന്യങ്ങളും പഴയ വസ്ത്രങ്ങളും പിന്നെ കുറേ പുസ്തകങ്ങളും… അവയെല്ലാം തന്റെ ഗ്രാമവാസികളെ ഏല്‍പിച്ച് അദ്ദേഹം ഡല്‍ഹിയിലേക്ക് പുറപ്പെടുകയുണ്ടായി.
ബിജെപി ഒഡീഷ ഘടകം രാജ്യത്തിന് സമര്‍പ്പിച്ച ഈ എം.പി ഏവരുടേയും ഹൃദയം കീഴടക്കിയെന്നതിന് ഉദാഹരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങള്‍. ‘ഒഡീഷയുടെ മോദി’ എന്ന വിശേഷണത്തോട് കൂടി പ്രതാപ് ചന്ദ്ര സാരംഗി എംപിയുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ സന്യാസിയാകാന്‍ ആഗ്രഹിച്ച് ഒടുവില്‍ രാഷ്ട്ര സേവനത്തില്‍ എത്തപ്പെട്ട വ്യക്തിയാണ് ഇദ്ദേഹവും.
സന്യാസം സ്വീകരിക്കുവാന്‍ വേണ്ടി പല തവണ രാമകൃഷ്ണ മഠത്തില്‍ എത്തിയ ഇദ്ദേഹത്തെ, വിധവയായ അമ്മ ജീവിച്ചിരിക്കുന്നു, ആ അമ്മയെ സേവിക്കുന്നതിനെക്കാള്‍ വലിയ സന്യാസം നിലവില്‍ വേറെയില്ല എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. സന്യാസം സ്വീകരിക്കുവാന്‍ വേണ്ടി പല തവണ രാമകൃഷ്ണ മഠത്തില്‍ എത്തിയ ഇദ്ദേഹത്തെ, വിധവയായ അമ്മ ജീവിച്ചിരിക്കുന്നു, ആ അമ്മയെ സേവിക്കുന്നതിനെക്കാള്‍ വലിയ സന്യാസം നിലവില്‍ വേറെയില്ല എന്ന് പറഞ്ഞ് മടക്കി ആശ്രമത്തിലെ മുതിര്‍ന്നവര്‍. അതിന് ശേഷം അമ്മയോടൊപ്പം, സമാജത്തെയും സേവിക്കുന്നതിന് വേണ്ടി മാത്രം തന്റെ ജീവിതം ഉഴിഞ്ഞു വെക്കുകയായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി. ഇന്ന് ബിജെപിയുടെ ദേശീയ സമിതിയംഗം ആണ് പ്രതാപ് ചന്ദ്ര സാരംഗി.
രാജ്യത്തിന്റെ ഉന്നമനവും ഗ്രാമങ്ങളുടെ വികസനവും ഇദ്ദേഹം നെഞ്ചേറ്റിയിട്ട് വര്‍ഷങ്ങളായി. പ്രതാപ് ചന്ദ്ര സാരംഗി രണ്ട് തവണ ഒഡീഷ നിയമ സഭയില്‍ അംഗമായിരുന്നു. സ്വന്തമായി ഒന്നും തന്നെയില്ല ഇദ്ദേഹത്തിന്. ആകെയുണ്ടായിരുന്ന അമ്മ കഴിഞ്ഞ വര്‍ഷം മുമ്പ് വിടപറഞ്ഞു. ഇതോടെ ഇദ്ദേഹം ഒറ്റയ്ക്കായി. എന്നാല്‍ ആദിവാസികളടങ്ങുന്ന അടിസ്ഥാനവര്‍ഗത്തിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് വലിയ ജനസമ്മതി തന്നെയുണ്ട് മണ്ഡലത്തില്‍. ലാഭേച്ഛയില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഒഡീഷയുടെ ഗ്രാമങ്ങളുടെ വികസനവും തന്നെയാണ് അദ്ദേഹത്തിന്റെ ഈ എംപി സ്ഥാനത്തിന് പിന്നില്‍. 4,83,858 (41.8%) വോട്ട് നേടിയാണ് ഒഡീഷ ബലസൂരിലെ എംപിയായി പ്രതാപ് ചന്ദ്ര സാരംഗിയെന്ന 64കാരന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെഡിയുടെ കോടീശ്വരനായ നേതാവ് രബീന്ദ്രകുമാര്‍ ജന്നയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. നരേന്ദ്രമോദി എപ്പോള്‍ ഒഡീഷയില്‍ വന്നാലും സാരംഗിയുമായി കൂടിക്കാഴ്ച നടത്തും. ഒരിക്കല്‍ വിമാനത്താവളത്തില്‍ വച്ച് മോദിയെ കാണാനായി പോയി. സാരംഗിയെ കണ്ട മോദി അടുത്ത് ചെന്ന് ഹസ്തദാനം നല്‍കി വിളിച്ചത് ‘പാര്‍ട്ടിയുടെ മികച്ച പോരാളി’ എന്നായിരുന്നു.
ചെറുപ്പം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സാരംഗി രാജ്യത്തിന് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന വ്യക്തിത്വമാണ്. സമ്പത്തിനും പദവിക്കും പിറകേ പോകുന്നവര്‍ സാരംഗിയെ കണ്ടു പഠിക്കണം. നിസ്വാര്‍ത്ഥ സേവനമാണ് ജനങ്ങള്‍ക്കായി അദ്ദേഹം കാഴ്ചവെച്ചത്. നൂറു കണക്കിന് ഗ്രാമങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചു. എല്ലാം തന്റെ സൈക്കിളില്‍. ഗ്രാമവാസികള്‍ക്കൊപ്പം ജീവിച്ചു. പാവപ്പെട്ട ഗ്രാമങ്ങളിലെ കുട്ടികള്‍ക്കായി സമാര്‍ കരാ കേന്ദ്ര എന്ന പേരില്‍ വിദ്യാലയങ്ങള്‍ തുടങ്ങി. നൂറിലധികം സ്‌കൂളുകളും സാംസ്‌കാരിക കേന്ദ്രങ്ങളുമാണ് വിവിധ ഗ്രാമങ്ങളില്‍ സാരംഗി ആരംഭിച്ചു. രണ്ട് തവണ നീലഗിരിയില്‍ നിന്നും എംഎല്‍എ ആയപ്പോഴും ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു മുഴുവന്‍ സമയ പ്രവര്‍ത്തനം. 2014 ല്‍ ബാലസോറില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ബിജെഡിയുടെ പണത്തിന്റെ ഒഴുക്കില്‍ പരാജയപ്പെടുകയായിരുന്നു. പണത്തിനും മദ്യത്തിനും എതിരെയുള്ള പ്രചാരണത്തിലായിരുന്നു പിന്നീട് അദ്ദേഹം. ‘വോട്ട് നോട്ടല്ല…ഒരുകുപ്പി മദ്യവുമല്ല…രാജ്യത്തിന്റെ ഭാവിയാണ്…’ എന്ന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് കോടീശ്വരനെ തന്റെ സേവനങ്ങള്‍ കൊണ്ട് തോല്‍പിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
കോലാഹലങ്ങള്‍ ഒന്നുമില്ലാതെ സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം. യാതൊരു കോലാഹലങ്ങളുമില്ലാതെ. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്ലാ സന്നാഹങ്ങളും ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ജനങ്ങള്‍ക്ക് താന്‍ അപരിചിതനല്ലെന്ന് പറഞ്ഞ് സന്തോഷപൂര്‍വം അതൊക്കെ നിരസിക്കുകയായിരുന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ വന്ന ഒന്നോ രണ്ടോ യോഗങ്ങളില്‍ മാത്രമാണ് അവര്‍ക്കൊപ്പം ജീപ്പില്‍ പ്രചാരണം നടത്തിയത്. സാരംഗി എന്ന യോഗിയുടെ രാജ്യസ്നേഹപ്രവര്‍ത്തനത്തിന് മുന്നില്‍ ബിജെഡിയുടെ പണം അക്ഷരാര്‍ത്ഥത്തില്‍ വിലയില്ലാതാവുകയായിരുന്നു. ‘ഒഡീഷയുടെ മോദി’ ഡല്‍ഹിയിലേക്ക് പോകാന്‍ തന്റെ ഓലക്കുടിലില്‍ നിന്നും പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളും എടുത്ത് വയ്ക്കുന്ന ചിത്രത്തിന് സോഷ്യല്‍മീഡിയയില്‍ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. കണ്ടു പഠിക്കണം ഈ ലാളിത്യം, ഈ നിസ്വാര്‍ത്ഥ സേവനം. ഇനിയും തിരഞ്ഞെടുക്കപ്പെടട്ടേ ഇത്തരം മഹത് വ്യക്തിത്വങ്ങള്‍.
Post Your Comments