
ഹജ്ജ്-ഉംറ സേവനങ്ങൾ സുതാര്യമായി നടത്താൻ സ്വന്തമായി കമ്പനികള്‍ സ്ഥാപിക്കുമെന്ന് സൗദി,ഹജ്ജ് ഉംറ സേവനങ്ങള്‍ക്കായി സൗദി ഭരണകൂടം സ്വന്തമായി കമ്പനികള്‍ സ്ഥാപിക്കും. അടുത്ത ഹജ്ജിന് ശേഷം ഇതിന്റെ നടപടികള്‍ ആരംഭിക്കും. സേവനം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
നാളിതുവരെയായി ഹജ്ജ്-ഉംറ സേവനങ്ങള്‍ രാജ്യത്തെ വിവിധ മുവ്വിഫുമാര്‍ അഥവാ ഏജന്റുകള്‍ വഴിയാണ് നിലവില്‍ ചെയ്യുന്നത്. അതായത് ഹജ്ജ് കാലത്ത് മക്ക, അറഫ, മിന എന്നിവിടങ്ങളിലെല്ലാം സേവനങ്ങള്‍ നല്‍കാറുള്ളത് ഇവരാണ്. ഹജ്ജ് ഉംറ മന്ത്രാലയവുമായുണ്ടാക്കുന്ന കരാര്‍ പ്രകാരമാണ് ഈ സേവനങ്ങള്‍ നല്‍കാറ്. തീര്‍ഥാടകരുടെ യാത്രാ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതും ഇവര്‍ തന്നെ.
എന്നാൽ പുതിയ തീരുമാനത്തോെടെ ഇത്തരത്തിലുള്ള ഈ ജോലികളെല്ലാമിനി ഭരണകൂടം നേരിട്ട് ചെയ്യാനാണ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക കമ്പനി തന്നെ രൂപീകരിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ അടുത്ത ഹജ്ജ് കാലത്തിന് ശേഷം തുടങ്ങുമെന്ന് ഹജ്ജ് ഉംറ വകുപ്പ് ഉപ മന്ത്രി അറിയിച്ചു. ഇതോടെ സേവനം മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
Post Your Comments