ഡൽഹി : ബിജെപി എംപി സ്മൃതി ഇറാനിയുടെ സഹായിയുടെ മരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ ഒളിയമ്പുമായി സ്മൃതി ഇറാനി രംഗത്തെത്തി.എനിക്ക് സന്ദേശമയച്ച വ്യക്തിയോട് ഞാന്‍ പറയുന്നു, നിങ്ങളുടെ സന്ദേശം എനിക്ക് ‘വ്യക്തമായി’ ലഭിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം സ്മൃതി ഇറാനിക്ക് രാഹുല്‍ ഗാന്ധി അഭിനന്ദന സന്ദേശമയച്ചിരുന്നു.
സംഭവം രാഷ്ട്രീയ കൊലതാകമെന്നാണ് രാഹുലിനെതിരെയുള്ള പ്രസ്താവനയിലൂടെ സ്മൃതി ഇറാനിയും വ്യക്തമാക്കുന്നത്.മെയ് 25 ശനിയാഴ്ച രാത്രി 11.30-ഓടെ ബൈക്കിലെത്തിയ അക്രമികള്‍ വീടിന് മുന്നിലെ വരാന്തയില്‍ ഉറങ്ങുകയായിരുന്ന സ്മൃതി ഇറാനിയുടെ അടുത്ത സഹായി സുരേന്ദ്ര സിംഗിന് നേരെ വെടിയുതിർത്തത്. ആചാരങ്ങള്‍ തെറ്റിച്ച് സ്മൃതി ഇറാനി സുരേന്ദ്ര സിങ്ങിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും ശവമഞ്ചം ചുമക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയ വൈരാഗ്യമോ തര്‍ക്കമോ ആയിരിക്കാം കൊലപാതകത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും എസ്പി വ്യക്തമാക്കി. അതേസമയം കൊലപാതകത്തിന് പിന്നാല് കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ച് സുരേന്ദ്ര സിംഗിന്റെ കുടുംബം രംഗത്തെത്തി.
Post Your Comments