Latest NewsKeralaIndia

പിബിയില്‍ കേരള ഘടകത്തിന് വിമര്‍ശനം

കനത്ത പരാജയത്തെ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പോളിറ്റ് ബ്യൂറോയില്‍ വച്ചു.

ന്യൂ ഡല്‍ഹി: വിശ്വാസി സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നു പോയെന്നും വോട്ടു ചോര്‍ച്ച മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. കൂടാതെ കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായുണ്ടായ നീക്കുപോക്ക് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സംസ്ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്. കേരളത്തിലേറ്റ കനത്ത പരാജയത്തെ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പോളിറ്റ് ബ്യൂറോയില്‍ വച്ചു.

ഇതിന്‍മേലുള്ള ചര്‍ച്ചയില്‍ കേരള ഘടകത്തിനു നേരെ വിമര്‍ശനമുയര്‍ന്നു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടതും ന്യൂനപക്ഷ ഏകീകരണവും പരാജയത്തിനു കാരണമായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സംസ്ഥാന സമിതിയില്‍ വിശദമായ ചര്‍ച്ച നടത്തിയതിനു ശേഷം കേന്ദ്ര നേതൃത്വത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച ഇന്നും തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button