ഡൽഹി : പ്ലാസ്റ്റിക് മാലിന്യ ഇല്ലാതാക്കാൻ സ്ഥിരം സംവിധാനത്തിന് രൂപം കൊടുക്കുന്ന കർമപദ്ധതി സമർപ്പിക്കാതിരുന്നതിന് കേരളമുൾപ്പെടെ 25 സംസ്ഥാനങ്ങൾക്ക് പിഴ ഏർപ്പെടുത്തി. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിനു പദ്ധതി സമർപ്പിക്കാനുള്ള അന്തിമതീയതി ഏപ്രിൽ 30 ആയിരുന്നു. ഒരുമാസം ഒരുകോടി രൂപയാണ് പിഴ.
ആന്ധ്രപ്രദേശ്, സിക്കിം, ബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നേരത്തേ പദ്ധതി സമർപ്പിച്ചിരുന്നു. ഇവ ഒഴികെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഏപ്രിൽ 30നകം പദ്ധതി സമർപ്പിച്ചില്ലെങ്കിൽ മേയ് 1 മുതൽ പിഴ നൽകേണ്ടി വരുമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാർച്ച് 12ലെ വിധി.
കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര അടക്കം 22 സംസ്ഥാനങ്ങളിൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കൃത്യമായ മേൽനോട്ടമില്ലാത്തതിനാൽ അവയുടെ ഉപയോഗവും വിൽപനയും അനിയന്ത്രിതമായി തുടരുകയാണെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ഈ പട്ടികയിൽ കേരളം പെടുന്നില്ല.
Post Your Comments