കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു , ദുബൈയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശി ഷാഹിന്റെയും സലീനിയുടെയും മകന് നിഹാലാണ് മരിച്ചത്. 19 വയസായിരുന്നു. കഴിഞ്ഞദിവസം ദുബൈ പൊലീസിന്റെ ഇഫ്താര്‍ വിതരണത്തിന് സന്നദ്ധസേവകനായി പോയ നിഹാലിനെ പിന്നെ കാണാനില്ലായിരുന്നു.
പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. അപകടമരണമെന്ന് സ്ഥിതീകരിച്ചു, പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തുടര്‍പഠനത്തിന് തയാറെടുക്കുകയായിരുന്നു നിഹാല്‍. സഹോദരൻ: നിഹാദ്. ദുബൈ പൊലീസും സന്നദ്ധ സംഘടനകളും ചേർന്ന് നടത്തുന്ന ഇഫ്താർ കിറ്റ് വിതരണത്തിൽ പെങ്കടുത്ത ശേഷം ബുധനാഴ്ച വൈകീട്ട് ഖിസൈസിലേക്ക് പോയതാണ് നെഹാൽ. അവിടെ നിന്ന് ഷാർജയിലെ വീട്ടിലേക്ക് മടങ്ങി.
എന്നാൽ മൊബൈലിൽ വിളിച്ച് കിട്ടാഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ സഹകരത്തോടെ മോർച്ചറിയിൽ നടത്തിയ അന്വേഷണത്തിലാണ് അൽനഹ്ദയിൽ നടന്ന അപകടത്തിൽ മരിച്ച വിവരം അറിഞ്ഞത്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. ഏറ്റുമാനൂർ കൈതമല മുഹ്യുദ്ദീൻ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു
Post Your Comments