മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്നതിനായി സംസ്ഥാന സാക്ഷരതാമിഷന്‍ ആരംഭിച്ച പച്ചമലയാളം, അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് കോഴ്സുകളില്‍ രജിസ്ട്രേഷന് ആരംഭിച്ചു. ജൂണ്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് ഫീസ് 500 രൂപയും കോഴ്സ് ഫീസ് 2000 രൂപയുമാണ്. നാലുമാസമാണ് കോഴ്സ് കാലാവധി. എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ 17 വയസ് പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഔപചാരിക തലത്തില്‍ എട്ട് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും കോഴ്സില്‍ ചേരാവുതാണ്. ഇവര്‍ക്ക് പ്രായപരിധി ബാധകമല്ല. സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും ഔപചാരിക തലത്തില്‍ എട്ടാം ക്ലാസ് മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രജിസ്ട്രേഷന് ഫീസ്, കോഴ്സ് ഫീസ് എന്നീ ഇനങ്ങളില്‍ 2000 രൂപ അടച്ചാല്‍ മതിയാകും.
20 പേര് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് രജിസ്റ്റര്‍ ചെയ്ത സ്കൂളുകളില്‍ സമ്പര്‍ക്ക പഠനകേന്ദ്രം അനുവദിക്കുന്നതാണ്. അധ്യാപകര്‍, രക്ഷിതാക്കള്‍, അനധ്യാപകര്‍ എന്നിവര്‍ക്കും കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും പകല്‍ 9.30 മുതല്‍ 3.30 വരെയാണ് ക്ലാസ്. നിലവില്‍ സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളില്‍ പഠിക്കുവര്‍ക്ക് ശനിയാഴ്ച മാത്രമായിരിക്കും സമ്പര്‍ക്കപഠന ക്ലാസ്. അപേക്ഷ രജിസ്ട്രേഷന് ഫോറങ്ങള്‍, ചെലാന്‍ എന്നിവ www.literacymissionkerala.org എന്ന വെബ്സൈറ്റിലും, സാക്ഷരതാ മിഷന് വികസന/ തുടര്വിദ്യാകേന്ദ്രങ്ങളിലും ലഭ്യമാണ്. വിവരങ്ങള്‍ക്ക്: ഫോണ്‍. 0497 2707699
Post Your Comments