മുംബൈ : 23കാരിയായ യുവ ഡോക്ടറുടെ മരണത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി യുവതിയുടെ അമ്മ. സീനിയര്‍ ഡോക്ടര്‍മാര്‍ നിരന്തരം ജാതിയധിക്ഷേപം നടത്തിയതിനാലാണ് തന്റെ മകള്‍ ജീവനൊടുക്കിയതെന്ന് ഡോക്ടറുടെ അമ്മ പറയുന്നു. മുംബൈയിലെ ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ ഡോക്ടര്‍ പായല്‍ സല്‍മാന്‍ ടഡ്വിയെയാണ് (23) മെയ് 22ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ടതാണെന്ന കാരണത്താല്‍ മൂന്ന് ഡോക്ടര്‍മാര്‍ നിരന്തരം അധിക്ഷേപിച്ചെന്ന് പായലിന്റെ അമ്മ പറഞ്ഞു. ഡോക്ടര്‍മാരായ ഹേമ അഹുജ, ഭക്തി മെഹര്‍, അങ്കിത ഖണ്ഡില്‍വാല്‍ എന്നിവരുടെ അംഗത്വം മഹാരാഷ്ട്ര അസോസിയേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്സ് റദ്ദാക്കി. ഈ മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പട്ടികജാതി – പട്ടികവര്‍ഗ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നും ജാമ്യം ലഭിക്കില്ലെന്നും കേസ് അന്വേഷിക്കുന്ന ദീപക് കുണ്ഡല്‍ പറഞ്ഞു.
Post Your Comments