Latest NewsKerala

യാത്രക്കാരനോട് സ്ത്രീകളുടെ സമീപത്തു നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. തിരുവനന്തപുരം പാറശാല ഡിപ്പോയിലെ ആര്‍ ആര്‍ കെ 558 ലെ കണ്ടക്ടര്‍ ആര്‍.എസ് രതീഷ് കുമാറിന്(31) ആണ് മര്‍ദ്ദനമേറ്റത്. സ്ത്രീകളുടെ അടുത്തു നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് രതീഷിനെ മര്‍ദ്ദിക്കുകയായിരുന്നു.

ബസ് പാറശാലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. വനിത യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും വിധം അവരുടെ സമീപത്തു നിന്ന യാത്രക്കാരനോട് രതീഷ് മുന്നിലേ്ക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ ചൊല്ലി
ബാലരാമപുരത്തിന് സമീപം വച്ച് കണ്ടക്ടര്‍ യാത്രക്കാരനുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് യാത്രക്കാരന്‍ ഇക്കാര്യം തന്റെ സുഹൃത്തുക്കളെ വിളിച്ചറിയിക്കുകയും ബസ് വെടിവച്ചാന്‍ കോവിലിനു ഭാഗത്തെത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ വാഹനത്തിനകത്ത് അതിക്രമിച്ച് കയറി രതീഷിനെ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കണ്ടക്ടറെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ത്രീകളുടെ സീറ്റിനടുത്തു നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തെ തുടര്‍ന്നാണ് മര്‍ദ്ദനമേറ്റതെന്ന് രതീഷ് പോലീസില്‍ മൊഴി നല്‍കി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button