Home & Garden

വീട്ടമ്മമാര്‍ അറിയാന്‍….

‘ മീന്‍ വൃത്തിയാക്കുമ്പോള്‍ അടുക്കളയിലും കയ്യിലും മണം നിലനില്‍ക്കുന്നുണ്ടെങ്കില്‍ മീന്‍ കഴുകുന്ന വെള്ളത്തില്‍ കുരുമുളകിന്റെഇലയും കല്ലുപ്പും ചേര്‍ത്ത് കഴുകുക. മണം നിലനില്‍ക്കില്ലെന്ന് മാത്രമല്ല മീന്‍ നന്നായി വൃത്തിയാവുകയും ചെയ്യും. വാങ്ങുന്ന മീനിനു ചീഞ്ഞ മണം ഉണ്ടെങ്കില്‍ അല്‍പം ഉപ്പും അല്‍പം വിനാഗിരിയും ചേര്‍ത്ത് കാല്‍ മണിക്കൂര്‍ വയ്ക്കുക. മീനിനുള്ളിലെ അഴുക്ക് പോകുന്നത് കാണാം. അതിനുശേഷം പച്ചവെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക

പഞ്ചസാരയില്‍ ഉറുമ്പ് കയറാതിരിക്കാന്‍ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടുവയ്ക്കുക

സവാള അരിഞ്ഞതിനുശേഷം കയ്യില്‍ മണം ഉണ്ടോ എങ്കില്‍ കാപ്പിപ്പൊടി കയ്യില്‍ ഇട്ടു തിരുമ്മുക. ശേഷം കഴുകികളയുക.

പച്ചരി, കടല, വന്‍പയര്‍ എന്നിവ പെട്ടെന്ന് കുതിര്‍ന്നു കിട്ടാന്‍ ചൂടുവെള്ളത്തില്‍ ഇട്ടു കുതിര്‍ക്കുക

ചേന, ചേമ്പ് എന്നിവ അരിയുമ്പോള്‍ കൈകളില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ മാറ്റാന്‍ അരിയുന്നതിനു മുമ്പ്‌കൈകളില്‍ വെളിച്ചെണ്ണ പുരട്ടുക

ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ മയം കിട്ടുന്നതിന് വേണ്ടി ചൂടുപാലോ, ചൂടുവെള്ളമോ ഒഴിച്ച് കുഴയ്ക്കുക മിക്സിയുടെ ജാര്‍ വൃത്തിയാക്കാന്‍ ഏതെങ്കിലും ഡിഷ്വാഷ് ഒന്നോ രണ്ടോ തുള്ളി ഒഴിച്ച് അതിലേക്ക് വെള്ളം ഒഴിച്ച് മിക്സി കറക്കുക. ശേഷം തണുത്തവെള്ളത്തില്‍ കഴുകിയെടുക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button