EducationEducation & Career

ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്

തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ പ്രോജക്ടിൽ ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് ജൂൺ 12ന് വൈകിട്ട് അഞ്ചിന് മുമ്പ് വിശദവിവരങ്ങൾ അടങ്ങുന്ന ബയോഡാറ്റ നൽകണം. minivp@cet.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ ഡോ.മിനി. വി.പി, അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇലക്ട്രിക്കൽ എൻജിനീയറിംഗ്, കോളേജ് ഓഫ് എൻജിനീയറിംഗ്, തിരുവനന്തപുരം. ഫോൺ: 9447986892 എന്ന വിലാസത്തിലോ നൽകാം. ഒന്നാം ക്ലാസ്സോടെയുള്ള എം.ടെക് ഇലക്ട്രിക്കൽ എൻജിനീയറിംഗ് (ഇലക്ട്രിക്കൽ മെഷിൻസ്) ഡിഗ്രിയും അൻസിസ്-മാക്‌സ്വെൽ (3ഡി) യിലുള്ള പരിജ്ഞാനവുമാണ് യോഗ്യത. ഒരു വർഷത്തെ കാലാവധിയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രോജക്ടിൽ കഴിവു തെളിയിച്ചാൽ തുടരാനാവും. യോഗ്യതയുള്ളവർക്കായി ജൂൺ 17നു രാവിലെ 10ന് ഇന്റർവ്യൂ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button