ലണ്ടന്‍: ലോകകപ്പ് സന്നാഹ മത്സരത്തിൽ ന്യൂസിലന്റിനോടേറ്റ തോല്‍വി ഓർത്ത് ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഇംഗ്ലണ്ടിലെ സാഹചര്യം അല്‍പം ബുദ്ധിമുട്ടേറിയതായിരുന്നു. ആദ്യ ഓവറുകളില്‍ ബാറ്റ് ചെയ്യുകയെന്നതും ബുദ്ധിമുട്ടായി. എന്നാല്‍, മത്സരം പുരോഗമിക്കുന്തോറും പിച്ച് ബാറ്റിങ്ങിന് അനുകൂലമായി വന്നുവെന്നു ജഡേജ പറഞ്ഞു.
ഒരു ഇന്നിങ്‌സ് കൊണ്ട് ഒരു താരത്തെയും വിലയിരുത്താനാവില്ല. ലോകകപ്പില്‍ മുഴുവനായി ശ്രദ്ധിക്കേണ്ടതുണ്ട്. ടീമിലെ എല്ലാ താരങ്ങള്‍ക്കും ആവശ്യത്തിന് മത്സര പരിചയമുണ്ട്. ഐപിഎല്‍ സമയത്ത് ബാറ്റിങ്ങിലും താൻ ശ്രദ്ധിച്ചിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം നെറ്റ്‌സില്‍ ബാറ്റിങ്ങിലും പരിശീലനം നടത്തി. ലോകകപ്പില്‍ അധിക സമ്മര്‍ദ്ദമൊന്നുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാർ ന്യൂസിലന്‍ഡിനെതിരെ പരാജയപ്പെട്ടപ്പോൾ ജഡേജയുടെ അര്‍ധ സെഞ്ചുറിയാണ് തുണയായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 179ന് പുറത്താവുകയായിരുന്നു. 37.1 ഓവറില്‍ കിവീസ് ലക്ഷ്യം മറികടന്നു. ജൂൺ 5 നു ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Post Your Comments