ദുബായ് : മത്സ്യ സമ്പത്ത് കുറയുന്നതില്‍ എല്ലാ രാജ്യങ്ങളും ആശങ്കയിലാണ്. ഇതിനു പിന്നിലെ കാരണം തേടുകയാണ് എല്ലാവരും. ഇതിനായ യു.എ.ഇ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അബൂദബി പരിസ്ഥിതി ഏജന്‍സിയാണ് പുതിയ മത്സ്യകൃഷി നയം അവതരിപ്പിച്ചത്. ജൈവ വൈവിധ്യ-സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭ കണ്‍വെന്‍ഷന്‍ പോലുള്ള ആഗോള നയങ്ങളോടും പൊരുത്തപ്പെടുന്നതാണ് പുതിയ നയം.
മത്സ്യങ്ങളുടെ വംശനാശം തടയുക, സമുദ്രത്തിലെ ജൈവവൈവിധ്യവും ആവാസ വ്യവസ്ഥയും സംരക്ഷിക്കുക, സുസ്ഥിര സാേങ്കതിക വിദ്യകളിലൂടെ സുരക്ഷിതവും ഗുണമേന്മയുമുള്ള സമുദ്ര ഭക്ഷ്യോല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളാണ്. നയം ഉള്‍ക്കൊള്ളുന്നത്.
നിലവിലുള്ള പെര്‍മിറ്റ് പ്രക്രിയ പരിഷ്‌കരിക്കുക, കൃഷിരീതിയും യോജിച്ച സ്ഥലങ്ങളും കണ്ടെത്തുന്നതിനുള്ള നയം വികസിപ്പിക്കല്‍, മേഖലയില്‍ സാമ്പത്തിക നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, നിയമവും നയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും രൂപീകരിക്കല്‍, മത്സ്യകൃഷിയില്‍ നവീന ആശയങ്ങളും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കല്‍, മേഖലയിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് ആശയവിനിമയ മാര്‍ക്കറ്റിങ് പദ്ധതികള്‍ ആവിഷ്‌കരിക്കല്‍ എന്നിങ്ങനെ ആറ് കര്‍മപദ്ധതികളാണ് ഈദ് അവതരിപ്പിച്ച പുതിയ നയം മുന്നോട്ടുവെക്കുന്നത
Post Your Comments