പദ്മശ്രീ പുരസ്‌കാരം തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ച ജന്‍മന്‍ വംശജയയ്ക്ക് സഹായ ഹസ്തവുമായി സുഷമ സ്വരാജ്. ഗോസംരക്ഷണത്തിന് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ഫ്രിഡറിക്ക് ഐറിന ബ്രൂനിംഗാണ് വിദേശകാര്യമന്ത്രാലയം വിസ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പുരസ്‌കാരം തിരികെ നല്‍കുകയാണെന്ന് അറിയിച്ചത്. ഗോസംരക്ഷകയായി കഴിയുന്ന ഇവര്‍ ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പദ്മശ്രീ തിരികെ നല്‍കുമെന്നറിയിച്ചത്.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സുഷമ സ്വരാജ് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു. പ്രശ്‌നം തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിന് നന്ദി അറിയിച്ച സുഷമ തന്നെയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ബ്രൂനിംഗിന്റെ വിസ നീട്ടണമെന്നുള്ള ആവശ്യം വിദേശകാര്യമന്ത്രാലയം തള്ളുകയായിരുന്നു.
കഴിഞ്ഞ 23 വര്‍ഷമായി പശുക്കളെ പാലിച്ചു കഴിയുന്ന ഈ ജര്‍മന്‍ വനിത സുദേവി മാതാജി എന്നാണ് അറിയപ്പെടുന്നത്. മഥുരയിലെ ഇവരുടെ ഗോശാലയില്‍ ഏകദേശം 1200 പശുക്കളാണുള്ളത്. മുറിവേറ്റതും ഉപേക്ഷിക്കപ്പെട്ടതും കറവ വറ്റിയതും രോഗബാധിതരുമായ നൂറു കണക്കിന് പശുക്കളെയാണ് ബ്രൂനിംഗാ് പരിപാലിക്കുന്നത്. ബര്‍ലിനിലെ തന്റെ സ്വത്തുക്കള്‍ വാടകയ്ക്ക് നല്‍കി കിട്ടുന്ന പണം ഉപയോഗിച്ചാണ് ഇവര്‍ പശുക്കള്‍ക്ക് അഭയം ഒരുക്കുന്നത്. ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചാല്‍ ജര്‍മന്‍ സ്വത്തുക്കള്‍ വാടകയ്ക്ക് നല്‍കാന്‍ കഴിയാതെ വരുമെന്നതിനാലാണ് സ്ഥിരമായി ഇന്ത്യയില്‍ തങ്ങാന്‍ ഇന്ത്യന്‍ പൗരത്വം എടുക്കാത്തതെന്ന് മുമ്പ് ബ്രൂനിംഗ് ്‌വിശദമാക്കിയിരുന്നു. എന്തായാലും ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കുന്ന ദീര്‍ഘകാലവിസ കിട്ടിയാല്‍ അത് ഏറെ സന്തോകരമാകുമെന്ന് ബ്രൂനിംഗ് പറഞ്ഞു.
Post Your Comments