CinemaLatest NewsIndiaBollywood

പ്രമുഖ നടൻ അജയ് ദേവഗണിന്റെ അച്ഛൻ അന്തരിച്ചു

മഹാരാഷ്ട്ര : പ്രമുഖ ബോളിവുഡ് നടൻ അജയ് ദേവഗണിന്റെ അച്ഛൻ വീരു ദേവഗണ്‍ മുംബൈയിൽ അന്തരിച്ചു. ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. സംസ്‌കാരം വൈകീട്ട് ആറിനാണെന്നു അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രശസ്ത നടനും സ്റ്റണ്ട് സംവിധായകനുമായിരുന്ന വീരു ദേവഗണ്‍ നൂറ്റി അമ്പതോളം ഹിന്ദി ചിത്രങ്ങള്‍ക്കു വേണ്ടി ആക്ഷൻ കോറിയോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. 1999ല്‍ മകന്‍ അജയ് ദേവഗണിനെയും അമിതാഭ് ബച്ചനെയും അഭിനേതാക്കളാക്കി സംവിധാനം ചെയ്ത ‘ഹിന്ദുസ്ഥാന്‍ കീ കസം’ എന്ന സിനിമ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. ക്രാന്തി, സൗരഭ്, സിംഗാസന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം സംവിധാന സഹായിയായും നിര്‍മ്മാതാവായും സിനിമാരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു.

ഭാര്യ. അനില്‍ ദേവ്ഗണ്‍, കവിത, നീലം ദേവ്ഗണ്‍ എന്നിവരാണ് മറ്റു മക്കള്‍. അനില്‍ ദേവ്ഗണ്‍ അറിയപ്പെടുന്ന സംവിധായകനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button