Latest NewsIndia

തെരഞ്ഞെടുപ്പിന് ശേഷം വ്യാപക ആക്രമണം :ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. ഇന്നലെ രാത്രി 10.30 യോടെയായിരുന്നു സംഭവം. 24 വയസുകാരനായ ചന്ദന്‍ ഷാ എന്നയാളാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗണാസ് ജില്ലയിലായിരുന്നു സംഭവം. ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി വെടിവെയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ പലഭാഗത്തും ആക്രമണം തുടര്‍ക്കഥയാണ്.

തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിക്കുന്ന പ്രകടനമാണ് ബംഗാളിൽ ബിജെപി കാഴ്ചവെച്ചത്. ബി ജെ പി 18 സീറ്റ് നേടിയപ്പോൾ വലിയ നേട്ടം പ്രതീക്ഷിച്ച തൃണമൂൽ 22 ൽ ഒതുങ്ങി. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെയും പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമണം അഴിച്ചു വിടുന്നതായി ബിജെപി ആരോപിച്ചിരുന്നു.

ദിന്‍ഹത, പവര്‍പുര്‍, ഗംഗാരാംപുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലീസിനെ വിന്യസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button