തിരവനന്തപുരം : നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടും അധികാരമേൽക്കുന്ന മെയ് 30നു സംസ്ഥാനത്ത് ദുഃഖാചരണം നടത്താൻ തീരുമാനിച്ച ജമാ അത്ത് കൗണ്സിലിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് .ശ്രീധരൻ പിള്ള. തല തിരിഞ്ഞ ചില സമുദായ നേതാക്കളുടെ രാജ്യദ്രോഹപരമായ നീക്കത്തെ പ്രബുദ്ധരും ദേശസ്നേഹികളുമായ മുസ്ലിം സമുദായം എതിർത്ത് തോൽപ്പിക്കുമെന്ന് ശ്രീധരൻ പിള്ള പ്രത്യാശ പ്രകടിപ്പിച്ചു. സമുദായ സൗഹാർദം തകർക്കുക എന്ന കുർസിത ശ്രമമാണ് ഇത്തരം നീക്കങ്ങൾക്കു പിന്നിലെന്നും അത് പൊതുസമൂഹം തിരിച്ചറിയണമെന്നും ബിജെപി അധ്യക്ഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
Post Your Comments