KeralaLatest News

വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം: എ പദ്മകുമാര്‍

തിരുവനന്തപുരം: ശബരിമലയുടെ പേരിൽ നടക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ക്ഷേത്രത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പദ്മകുമാര്‍ വ്യക്തമാക്കി. ശബരിമല പ്രശ്നം തെരഞ്ഞെടുപ്പില്‍ ഏതുതരത്തിൽ പ്രതിഫലിച്ചുവെന്ന് രാഷ്ട്രീയകക്ഷികള്‍ വിലയിരുത്തട്ടെയെന്ന് ആദ്ദേഹം പറഞ്ഞു. ബോര്‍ഡിന് രാഷ്ട്രീയമില്ല. അതിനാല്‍ വിലയിരുത്തലിനില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എന്നില്‍ ഔഷധ ഗുണമില്ലെന്നായിരുന്നു ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ മറുപടി. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായെന്നത് വ്യജവാർത്തയാണെന്ന് വ്യക്തമാണെന്നും ആദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button