Latest NewsUAEGulf

യുഎഇയിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു

ദുബായ് : മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. കോട്ടയം ഏറ്റുമാനൂർ തകടിയിൽ നെഹാൽ ഷാഹിൻ(18) ആണു കാറിടിച്ച് മരിച്ചത്. ദുബായ് പൊലീസും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ കഴിഞ്ഞ 23നു നടന്ന ഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കെടുത്ത ശേഷം ഷാർജയിലെ വീട്ടിലേക്കു മടങ്ങിയ നെഹാല്‍ തിരിച്ചെത്തിയിരുന്നില്ല. തുടർന്നു മാതാപിതാക്കൾ മകനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ മോർച്ചറികളിൽ നടത്തിയ അന്വേഷണത്തിൽ അൽ നഹ്ദയിൽ നടന്ന അപകടത്തിൽ മരിച്ചതു നെഹാലാണെന്നു തിരിച്ചറിയുകയായിരുന്നു.

ഷാർജയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഷാഹിൻ തകടിയിലിന്റെയും സലീനയുടെയും മകനാണു. ഇവർ 25 വർഷമായി ഷാർജയിൽ സ്ഥിര താമസക്കാരാണ്. ദുബായ് സെൻട്രൽ സ്കൂളിൽ നിന്നു 12–ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനു കാത്തിരിക്കെയാണ് അപകടം സംഭവിച്ചത്. സഹോദരൻ: നിഹാദ് ഷാഹിൻ. സംസ്കാരം പിന്നീട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button