കോഹിമ: നാഗാലാൻഡ് അതിർത്തിയിൽ സുരക്ഷാ ഉദ്യാേഗസ്ഥരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും, നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാഗാലാന്‍ഡിലെ ഇന്തോ-മ്യാൻമർ അതിർത്തി പ്രദേശത്തെ മോൻ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ ആണ് ഏറ്റുമുട്ടലിനെ കുറിച്ചും സുരക്ഷ ഉദ്യാഗസ്ഥര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചും സ്ഥിരീകരണം നല്‍കിയത്. സംഭവത്തിനു പിന്നിൽ ആരായാലും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും, ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുതയാണെന്നും അദ്ദേഹം വ്യക്തമാക്കി. .
Post Your Comments