കൊൽക്കത്ത : ഭീഷണി സന്ദേശത്തെ തുടർന്ന് 179 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. ഞായറാഴ്ച വൈകിട്ട് എയർ ഏഷ്യയുടെ ഐ-588 എന്ന വിമാനമാണ് കൊൽക്കത്തയിൽ ഇറക്കിയത്. ബംഗളുരു വിമാനത്താവളത്തിലായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത് അപ്പോഴേക്കും വിമാനം ബന്ദോഗ്ര വിമാനത്താവളത്തില്‍ നിന്നും കൊൽക്കത്തയിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു. എയര്‍ ട്രാഫിക് കണ്ട്രോള് ഉടൻ തന്നെ വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
Air Asia I5 – 588 flight has been cordoned off by the CISF at the Kolkata airport after a threat call was received at the Bengaluru Airport. All 179 passengers have deboarded, aircraft is in isolation bay. More details awaited. pic.twitter.com/nYmwnUVlb0
— ANI (@ANI) May 26, 2019
നിലത്തിറങ്ങിയ ഉടൻ യാത്രക്കാരെ പുറത്തിറക്കി വിമാനം ഐസൊലേഷന്‍ ബേയിലേക്കു മാറ്റി. സിഐഎസ്എഫ് എത്തി പരിശോധിച്ചു. സുരക്ഷാ പരിശോധനയില്‍ ഭീഷണിയൊന്നും കണ്ടെത്താനായില്ലെന്നും ഭീഷണി സന്ദേശം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എയര്‍എഷ്യ അറിയിച്ചു.
Post Your Comments