നെയ്‌റോബി: രാജ്യത്തിന്റെ കാഴ്ചപ്പാടിനും മൂല്യങ്ങള്‍ക്കും എതിരാണ് സ്വവര്‍ഗരതിയെന്ന് കെനിയന്‍ കോടതി. മൂന്നംഗ ബെഞ്ചാണ് പറഞ്ഞത്. സ്വവര്‍ഗാനുരാഗികള്‍ ‘ഒരുമിച്ച് ജീവിക്കുന്നത്’ ഭരണഘടനാ വിരുദ്ധമാണെന്നും എല്‍ജിബിടി-ക്കാര്‍ ജനിക്കുമ്പോള്‍ തന്നെ അങ്ങനെയാണെന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
നിലവിലുള്ള നിയമം ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നുണ്ട് എന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. വിധിയില്‍ നിരാശയുണ്ടെന്നും മനുഷ്യാവകാശ നിയമത്തിന് നിരാശാജനകമായ ദിവസമാണെന്നും നാഷണല്‍ ഗേ ആന്‍ഡ് ലെസ്ബിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമീഷന്‍ സഹ സ്ഥാപകന്‍ എറിക് ഗിറ്റാരി പറഞ്ഞു. 2016-ലാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്വവര്‍ഗരതി നിരോധന നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്.
Post Your Comments